*ബി ജെ പി മാഹി മണ്ഡലം കമ്മിറ്റി എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി*
മാഹി: എൻ ഡി എ സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നിന്ന് തടയിടാൻ മയ്യഴിയിലെ റോഡ് വികസനങ്ങളെ കരാറുകാരനുമായി ചേർന്ന് എം എൽ എ അട്ടിമറിക്കുന്നു എന്നാരോപിച്ച് മാഹി ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി എം എൽ എ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും മാർച്ചും നടത്തി
മാഹി മുൻസിപ്പൽ മൈതാനിയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം മാഹി മണ്ഡലം ബി ജെ പി പ്രസിഡണ്ട് പ്രബീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
എം എൽ എ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഗവൺമേണ്ട് ഹൗസിന് മുന്നിൽ വെച്ച് പോലീസ് തടഞ്ഞു.
മാഹി മണ്ഡലം പ്രസിഡണ്ട് പ്രബീഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ബി ജെ പി കണ്ണൂർ ജില്ലാ സൗത്ത് പ്രസിഡണ്ട് ബിജു ഏളക്കുഴി മാർച്ച് ഉദ്ഘാടനം ചെയ്തു.
വി എൻ മധു ബി ജെ പി സംസ്ഥാനപ്രതിനിധി
ബി ജെ പി മുൻ പ്രസിഡണ്ട് ദിനേശൻ അംഗ വളപ്പിൽ, കെ പി റീന മഹിളാമോർച്ച, രാജൻ (കർഷക മോർച്ച ), സത്യൻ (ഒ ബി സി മോർച്ച ) എന്നിവർ സംസാരിച്ചു



Post a Comment