തളിയാറമ്മൻ്റവിട ക്ഷേത്രത്തിൽ തിരുവപ്പന ഉത്സവം
കോപ്പാലം: മൂഴിക്കര തളിയാറമ്മൻ്റവിട മുത്തപ്പൻ മടപ്പുര- ദേവി ക്ഷേത്രത്തിൽ തിരുവപ്പന ഉത്സവം 30, 31 ഫിബ്രവരി ഒന്ന് തീയ്യതികളിൽ നടക്കും.30 ന് രാവിലെ 6.30 ന് ഗണപതി ഹോമം, വൈകിട്ട് 5ന് കോപ്പാലം ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ കലാകാരന്മാർ അവതരിപ്പിക്കുന്ന നാട്ടരങ്ങ്. 31 ന് രാവിലെ 9 ന് ദേവീ മാഹാത്മ്യ പാരായണം. ഉച്ചയ്ക്ക് 2.30 ന് ദൈവത്തെ മലയിറക്കൽ. വൈകിട്ട് 5.30 ന് മുത്തപ്പൻ വെള്ളാട്ടം, തുടർന്ന് ശാസ്തപ്പൻ വെള്ളാട്ടം, രാത്രി ഒന്നിന് കലശം വരവിനൊടൊപ്പം ഭഗവതി വെള്ളാട്ടം.ഫിബ്രവരി ഒന്നിന് പുലർച്ചെ നാലിന് ഗുളികൻ തിറ, 6.30 ന് തിരുവപ്പന, 10.30 ന് ശാസ്തപ്പൻ തിറ, 12 ന് അന്നദാനം, 1.30 ന് പള്ളിവേട്ട, തുടർന്ന് നടക്കുന്ന മണത്തണ കാളി തിറയാട്ട ത്തോടെ സമാപനം

Post a Comment