മാഹി പുഴയിൽ കണ്ട യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.
ശനിയാഴ്ച്ച വൈകീട്ട് മാഹി പുഴയിൽ കണ്ട മൃതദേഹം തലശ്ശേരി ഗോപാലപ്പെട്ട സറീന മൻസിലിൽ ഷെഹർ ബാൻ (48) ആണെന്ന് തിരിച്ചറിഞ്ഞു.
മാഹി മുണ്ടോക്കിൽ സൺഷൈൻ ക്വാർട്ടേഴ്സിന് പിറകിൽ പുഴയോര നടപ്പാതയിൽ യുവതിയുടെ ബാഗും , ചെരിപ്പുമൊക്കെ കണ്ടെത്തിയിരുന്നു.
മാഹി പോലീസും, മാഹി ഫയർ ഫോയ്സും , മത്സ്യത്തൊഴിലാളികളും ചേർന്നാണ് മൃതദേഹം കരയിലെത്തിച്ചത്.
രാവിലെ ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു.
ഭർത്താവ്: സൈനുദ്ദീൻ
മക്കൾ: ഷഹല , ഷഹദാദ്
മൃതദേഹം മാഹി ഗവ.ഹോസ്പിറ്റൽ മോർച്ചറിയിൽ

Post a Comment