o മടപ്പള്ളി ഗവൺമെൻറ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു
Latest News


 

മടപ്പള്ളി ഗവൺമെൻറ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു

 മടപ്പള്ളി ഗവൺമെൻറ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു.


 മടപ്പള്ളി ഗവർമെൻറ് കോളേജിൽ 96 - കാലയളവിലെ പ്രീഡിഗ്രി സയൻസ് ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മ ബാക്ക് ടൂ 96  എന്ന പേരിൽ കോളേജിൽ ഒത്തുകൂടി... കൂട്ടായ്മ മടപ്പള്ളി ഗവർമെൻറ് കോളേജ് മുൻ പ്രിൻസിപ്പാൾ  സുരേഷ് ഉദ്ഘാടനം ചെയ്തു.. ലാലു, പ്രശോഭ്, ഷിജോയ്, ഷാനു തുടങ്ങിയവർ സംസാരിച്ചു.. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി... അടുത്തവർഷം മുതൽ സയൻസ് വിഷയങ്ങളിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്താൻ കൂട്ടായ്മ തീരുമാനിച്ചു, ഒപ്പം പഠനം പ്രകൃതിയോടൊപ്പം എന്ന ലക്ഷ്യത്തോടെ ഒരു ഓപ്പൺ എയർ സ്റ്റഡി സെൻറർ, കോളേജിന്റെ  ബോട്ടാണിക്കൽ ഗാർഡനിൽ നിർമ്മിക്കുവാനും കൂട്ടായ്മ തീരുമാനിച്ചു...

Post a Comment

Previous Post Next Post