o മാഹിയിലെ മുകുന്ദ വില്ല കുടുംബ സംഗമം നടത്തി
Latest News


 

മാഹിയിലെ മുകുന്ദ വില്ല കുടുംബ സംഗമം നടത്തി

 മാഹിയിലെ മുകുന്ദ വില്ല കുടുംബ സംഗമം നടത്തി



മയ്യഴി: തലമുറകളുടെ സംഗമ വേദിയായി മാഹിയിലെ - മുകുന്ദവില്ല കുടുംബ സംഗമം. മാഹി റിറ്റ്സ് അവന്യൂവിൽ നടന്ന സംഗമം മുതിർന്ന അംഗങ്ങളായ സി.എച്ച്. സരോജിനിയും സി.എച്ച്.  ധനരാജനും മറ്റു മുതിർന്ന അംഗങ്ങളും ചേർന്ന് ഉദ്ഘാടനം ചെയ്തു. സംഗമത്തിന് നേതൃത്വം നൽകിയ പി.സി. ശ്രീജിത്ത്, സി.കെ. സുഹാസ് എന്നിവരെ ഡോ.സുനിൽ ആദരിച്ചു. ഐ. അരവിന്ദൻ മുഖ്യാതിഥിയായി.

അടിയേരി കനകരാജൻ പ്രസംഗിച്ചു.മുതിർന്ന അംഗങ്ങളെ ആദരിച്ചു. കുട്ടികളുടെയും സ്ത്രീകളുടെയും വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും നടന്നു. വിഭവസമൃദ്ധമായ സദ്യയുമുണ്ടായി.

Post a Comment

Previous Post Next Post