ഗോവിന്ദൻ: സാമൂഹിക മാറ്റത്തിന് വഴിയൊരുക്കുന്ന സ്ഫോടനങ്ങളായി കണ്ട ചിന്തകൻ - ഡോ. സി.ജെ. ജോർജ്
മയ്യഴി: നാട്ടിൽ നടക്കുന്ന പുതുചലനങ്ങൾ സൂക്ഷ്മമായി തിരിച്ചറിഞ്ഞ് അവയെ സാമൂഹിക മാറ്റത്തിന് വഴിയൊരുക്കുന്ന വലിയ സ്ഫോടനങ്ങളായി കണ്ട ചിന്തകനാണ് എം. ഗോവിന്ദനെന്ന് ഡോ.സി.ജെ. ജോർജ് പറഞ്ഞു.
സാംസ്കാരികാധികാരവും രാഷ്ട്രീയാധികാരവും എന്ന വിഷയത്തിൽ ന്യൂമാഹി മലയാള കലാഗ്രാമത്തിൽ എം. ഗോവിന്ദൻ സ്മാരകപ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തരവാദിത്തവും സർഗ്ഗാത്മകയും ഉൾക്കൊള്ളുന്ന മാനവികതാ ദർശനാണ് ഗോവിന്ദന്റേത്. അധികാരത്തിന്റെ നിരാകരണമാണ് അതിന്റെ ജീവൻ. അധികാരത്തിന്റെ നിരാകരണത്തിൽ ഗാന്ധിജിയും എം.എൻ. റോയിയും അഭിമുഖമായി നില്ക്കുന്നുവെന്ന് ഗോവിന്ദൻ നിരീക്ഷിച്ചു.
സമീക്ഷ സാംസ്കാരിക വേദിയും ബുക് വേം തൃശൂരും നെയ്തൽ പതിപ്പകം തലശ്ശേരിയും ചേർന്നാണ് പരിപാടി നടത്തിയത്. ദിലീപ്‌രാജ് അധ്യക്ഷത വഹിച്ചു. എം.എം. സോമശേഖരൻ, എ. രാമചന്ദ്രൻ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. ചെറുകര ബാലകൃഷ്ണൻ എം. ഗോവിന്ദനെ അനുസ്മരിച്ചു. ഡോ. മഹേഷ് മംഗലാട്ട്, എ.വി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു

Post a Comment