എം. രാഘവൻ അനുസ്മരണം
ന്യൂമാഹി : പ്രശസ്ത നോവലിസ്റ്റും, കഥാകൃത്തുമായ എം രാഘവൻ അനുസ്മരണം പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി ഹാളിൽ പുരോഗമന കലാ സാഹിത്യ സംഘം ജനറൽ സെക്രട്ടറി ഡോ: കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു
മനുഷ്യ ജീവിതങ്ങളെ ഏറ്റവും സൂഷ്മമായി തൻ്റെ രചനകളിൽ ആവിഷ്കരിക്കാൻ എം രാഘവന് സാധിച്ചു. എം രാഘവൻ്റെതും , എം മുകുന്ദൻ്റെതും രചനയിലെ വേറിട്ട വഴികളാണ്. അതുകൊണ്ട് തന്നെ അവരുടെ എഴുത്തുകളെ താരതമ്യത്തിന് വിധേയമാക്കേണ്ടതില്ല സ്വാതന്ത്രപൂർവ്വ മയ്യഴിയിലെ ജനജീവിതത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹം തൻ്റെ നോവൽ രചന നടത്തിയതെന്നും ഡോ : കെ പി മോഹനൻ അഭിപ്രായപ്പെട്ടു.
അഡ്വ: കെ കെ രമേഷ് അധ്യക്ഷത വഹിച്ചു. ഉത്തമരാജ് മാഹി, ഇ ഡി ബീന, ടി എം ദിനേശൻ, പി വിനീഷ് എന്നിവർ സംസാരിച്ചു

Post a Comment