പന്തക്കലിൽ നാല് വയസുകാരിക്കടക്കം രണ്ട് പേർക്ക് തെരുവു നായയുടെ കടിയേറ്റു
പന്തക്കൽ: ഐഡിയൽ വിമൻസ് ഹോസ്റ്റലിന് സമീപം നാല് വയസുകാരിക്കടക്കം രണ്ട് പേർക്ക് തെരുവുനായയുടെ കടിയേറ്റു. പന്തക്കൽ കൊപ്പരക്കളത്തിൽ വീട്ടിൽ രവീന്ദ്രൻ (79), വയനാട് പുൽപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മകൾ രശ്മിക (4) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.രവീന്ദ്രൻ നടന്നു പോകുമ്പോഴാണ് ഇടവഴിയിൽ വെച്ച് നായ ആക്രമിച്ചത്.രശ്മിക പന്തക്കലിലെ വാടക വീട്ടിൽ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ നായ കടിച്ചു.ഇരുവരും ആദ്യം പള്ളൂർ ഗവ.ആസ്പത്രിയിലും ,തുടർ ചികിത്സയ്ക്കായി തലശ്ശേരി ഗവ.ആസ്പത്രിയിലും പ്രവേശിപ്പിച്ചു.ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. ഇവരെ കടിച്ച നായയെ കണ്ണച്ചാംങ്കണ്ടി കോളനി റോഡിൽ ചത്ത നിലയിൽ കണ്ടെത്തി

Post a Comment