o ബി ജെ പി -എൻ ആർ സഖ്യം തുടരും. പുതുച്ചേരിയിൽ എൻഡിഎ ഭരണം തുടരും - നിർമ്മൽ കുമാർ സുരാന
Latest News


 

ബി ജെ പി -എൻ ആർ സഖ്യം തുടരും. പുതുച്ചേരിയിൽ എൻഡിഎ ഭരണം തുടരും - നിർമ്മൽ കുമാർ സുരാന

ബി ജെ പി -എൻ  ആർ സഖ്യം തുടരും. പുതുച്ചേരിയിൽ എൻഡിഎ ഭരണം തുടരും - നിർമ്മൽ കുമാർ സുരാന



മാഹി: ആസന്നമായ നിയമസഭ തെരെഞ്ഞെടുപ്പിൽ മാഹി മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് വേണ്ടിയാണ് ബി ജെ പി പുതുച്ചേരി സംസ്ഥാന പ്രഭാരി നിർമ്മൽകുമാർ സുരാന  മാഹിയിൽ എത്തിയത്. 

തുടർന്ന് അദ്ദേഹം മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച്ച നടത്തി

നിലവിൽ പുതുച്ചേരിയിലെ രാഷ്ട്രീയ സാഹചര്യം എൻഡി എ യുടെ തുടർഭരണത്തിന്  അനുകൂലമാണന്നും. മാഹിയിലേതടക്കം ബി ജെ പി യുടെ പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

പുതുച്ചേരി എൻഡി എ അധികാരത്തിലെത്തിയത് മുതൽ മാഹിയിൽ വികസനപാതയിലാണെന്നും, ഇക്കഴിഞ്ഞ ലോകസഭാ ഇലക്ഷനിൽ മാഹിയിൽ  ബി ജെ പി  വൻ നേട്ടമാണുണ്ടാക്കിയതെന്നും പറഞ്ഞു

. മാഹി മണ്ഡലം പ്രഭാരി ദെരൈഗണേഷ്, സംസ്ഥാന പ്രവർത്തക സമിതി അംഗം എ.ദിനേശൻ  മാഹി മണ്ഡലം പ്രസിഡണ്ട് പി. പ്രഭീഷ് കുമാർ ,മണ്ഡലം ജനറൽ സിക്രട്ടറിമാരായ മഗനീഷ് മഠത്തിൽ കെ.എം. ത്രിജേഷ് തുടങ്ങിയവർ സംബന്ധിച്ചു


Post a Comment

Previous Post Next Post