*കരിയാട് കൃഷിഭവൻ അറിയിപ്പ്*
കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ബോധവൽക്കരണ ക്ലാസ്സ് **12/01/2026 തിങ്കളാഴ്ച ഉച്ചക്ക് 2.30* ന് കരിയാട് കൃഷിഭവനിൽ വച്ചു സംഘടിപ്പിക്കുന്നു. .
കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാവുന്ന കർഷകർക്ക് തങ്ങളുടെ വിളകൾക്ക് താഴെ പറയും പ്രകാരം പരിരക്ഷ ലഭിക്കുന്നു
ശക്തമായ കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ക്ഷോഭം സംഭവിക്കുന്ന കൃഷിക്ക് നഷ്ടപരിഹാരം
ഉയർന്ന മഴ, കൂടിയ താപനില തുടങ്ങിയ കാലാവസ്ഥ വ്യതിയാനം മൂലം നാശം സംഭവിക്കുന്ന വിളകൾക്കും നഷ്ടപരിഹാരം
വിള നാശം സംഭവിച്ചില്ല എങ്കിലും കാലവസ്ഥയിൽ വരുന്ന മാറ്റം വിളകൾക്ക് ഭീഷണി ആയാലും കർഷകന് നഷ്ടപരിഹാരം ലഭിക്കുന്നു
ഈ ഒരു പദ്ധതിയുടെ പ്രാധാന്യം മനസിലാക്കി പരമാവധി കർഷകർ കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസ് ചെയ്യണം എന്ന് അറിയിക്കുന്നു

Post a Comment