*മയ്യഴിയിൽ സ്കൂൾ കലോത്സവ്!*
മാഹി: മയ്യഴിയിൽ സർക്കാർ വിദ്യാലയങ്ങൾ സി. ബി. എസ്. സി പാഠ്യ പദ്ധതിയിലേക്ക് മാറിയ ശേഷം ആദ്യമായി വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'സ്കൂൾ കലോത്സവ് ' 2026 ജനുവരി മൂന്ന്, നാല് തിയ്യതികളിൽ പന്തക്കൽ പി.എം. ശ്രീ.ഐ.കെ. കുമാരൻ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.
ജനുവരി 3നു ശനിയാഴ്ച രാവിലെ 9.30നു നടക്കുന്ന സമ്മളനത്തിൽ എം.എൽ.എ രാമേശ് പറമ്പത്ത് മുഖ്യാതിഥിയായെത്തി 'സ്കൂൾ കലോത്സവ്' ഉദ്ഘാടനം ചെയ്യും.
റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ അധ്യക്ഷത വഹിക്കും.
രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന 'സ്കൂൾ കലോത്സവി'ൽ മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ വിഭാഗങ്ങളിലെ വിദ്യാർഥി പ്രതിഭകൾ മാറ്റുരക്കും.
ജനുവരി നാലിനു ഞായറാഴ്ച വൈകീട്ടു നാലു മണിക്ക് 'സ്കൂൾ കലോത്സവ്' സമാപന സമ്മേളനം നടക്കും.

Post a Comment