വാർഷിക ആഘോഷം നടത്തി
മാഹി: മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്കൂൾ 35ാം വാർഷിക ആഘോഷം നടത്തി. ശ്രീകൃഷ്ണ ഭജന സമിതി പ്രസിഡണ്ട് പി.പി. വിനോദൻ്റെ അദ്ധ്യക്ഷതയിൽ മാഹി എം.എൽ. എ. രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. മാഹി ചീഫ് എഡ്യുക്കേഷണൽ ഓഫീസർ എം.എം. തനൂജ മുഖ്യ ഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സി.പി. ഭാനുമതി സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ കെ. അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എഡ്യുക്കേഷണൽ കമ്മിറ്റി ചെയർമാൻ പി.സി. ദിവാനന്ദൻ ആശംസ നേർന്നു. സീനിയർ അദ്ധ്യാപിക പി.വി. നിമ്മി നന്ദി പ്രസംഗം നടത്തി. തുടർന്ന് വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.

Post a Comment