തേനീച്ചയുടെ ആക്രമണത്തിൽ നിന്ന് വയോധികനെ രക്ഷിച്ച രഞ്ചനയെ ആദരിച്ചു
മാഹി: കാട്ടു തേനീച്ചയുടെ ആക്രമണത്തിൽ നിന്ന് വയോധികനെ രക്ഷിച്ച പന്തക്കലിലെ ഞേറക്കോൾ'സമത 'യിലെ രഞ്ചനയെ കുന്നുമ്മൽപ്പാലം കുടുംബ കൂട്ടായ്മ ആദരിച്ചു.കൂട്ടായ്മയിലെ അംഗമായ രഞ്ചനയെ പുതുവത്സര ആഘോഷത്തിനിടെ കൂട്ടായ്മ പ്രസിഡൻ്റ് എൻ.ഉണ്ണി പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. പി.കെ. സുജൻ അധ്യക്ഷത വഹിച്ചു.സിഗേഷ് ഞേറക്കോൾ, പി.കെ.സജീവ് എന്നിവർ സംസാരിച്ചു.
കഴിഞ്ഞ നവമ്പർ 26നായിരുന്നു സംഭവം. കൂത്തുപറമ്പ് കിണവക്കൽ സ്വദേശിയായ 70 കാരനായ രാജനെയാണ് രഞ്ചന രക്ഷിച്ചത്.രാജൻ പന്തക്കലെ കൊപ്പര മിൽ ജോലിക്കാരനാണ്. ജോലി സ്ഥലത്തേക്ക് നടന്നു പോകുമ്പോഴാണ് മരത്തിൽ നിന്ന് ഇളകി വന്ന തേനീച്ചക്കൂട്ടം രാജനെ രഞ്ചനയുടെ വീടിന് സമീപത്തെ പാതയോരത്ത് വെച്ച് ആക്രമിച്ചത്. - റോഡിൽ കമിഴ്ന്ന് വീണ വയോധികനെ തേനീച്ചക്കൂട്ടം പൊതിഞ്ഞ നിലയിലായിരുന്നു. ഇത് വഴി പോകുകയായിരുന്ന ര ഞ്ചന സ്വന്തം രക്ഷ പോലും നോക്കാതെ സാഹസികമായി ഇയാളെ രക്ഷപ്പെടുത്തി തൻ്റെ കാറിൽ കയറ്റി തലശ്ശേരി ഇന്ദിരാ ഗാന്ധി ആസ്പത്രിയിൽ എത്തിക്കുകയായിരുന്നു - കിഴക്കെ കതിരൂരിലെ ചൊക്ലി രാമവിലാസം സ്കൂളിലെ റിട്ട. അധ്യാപകൻ സി.പി.പ്രനീല നാണ് ഭർത്താവ്. മകൻ അനുരഞ്ച് (ബെങ്കളൂരു)

Post a Comment