*മാഹി ഫുട്ബോൾ ടൂർണ്ണമെന്റ് സംഘാടക സമിതീ ഓഫീസ് ഉദ്ഘാടനം ചെയ്തു*
മയ്യഴിയിലെ കായിക സംസ്കാരത്തിന് മാഹി സ്പ്പോർട്സ് ക്ലബ്ബിൻ്റെ പങ്ക് നിസ്തുലമാണെന്ന് മാഹി സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന
42-ാം മത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റ് 2026 ന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് മാഹി, പി എ അനിൽ കുമാർ അഭിപ്രായപ്പെട്ടു.
ബാബൂട്ടി രചനയും സംവിധാനവും ഗാനാലാപനവും നടത്തിയ ടൂർണ്ണമെൻ്റ് പ്രചരണ ഗാനത്തിൻ്റെ പ്രകാശനം ടൂർണ്ണമെൻ്റ് രക്ഷാധികാരി അഡ്വ.ടി.അശോക് കുമാർ നിർവ്വഹിച്ചു.
ടൂർണ്ണമെൻ്റ രക്ഷാധികാരി നൗഷാദ് കെ.പി, മുൻ ക്ലബ്ബ് പ്രസിഡൻറ്, കെ.പി.സുനിൽകുമാർ, മുൻ ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ ജിനോസ് ബഷീർ, SMFA ചീഫ് കോച്ച് ടി.ആർ.സലീം, സന്തോഷ് ട്രോഫി താരം ഉമേഷ് ബാബു, മീഡിയാ കോർഡിനേറ്റർ ശ്രീകുമാർ ഭാനു എന്നിവർ ആശംസാ ഭാഷണം നടത്തി.
നാൽപ്പത്തിരണ്ടാമത് ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ കെ.സി. നികിലേഷ് സ്വാഗതവും ടൂർണ്ണമെൻ്റ് കോർഡിനേറ്റർ അടിയേരി ജയരാജൻ നന്ദിയും പറഞ്ഞു.




Post a Comment