*പാലിയേറ്റീവ് ദിനത്തിൽ മാഹിയിൽ സ്നേഹ പുതപ്പ് വിതരണം ചെയ്തു.*
മാഹി: ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവിൽ ഒറ്റപ്പെട്ട് പോയവർക്കും, മാഹി ഓൾഡ് ഐജ് ഹോമിലും മാഹി ആശുപത്രി സർജിക്കൽ വാർഡിലും സ്നേഹ പുതപ്പ് വിതരണം ചെയ്തു.
ബി ഡി കെ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി പി റിയാസ് മാഹിയുടെ അദ്ധ്യക്ഷതയിൽ പൊതുപ്രവർത്തകനും മാഹി ബാർ അസോസിയേഷൻ പ്രസിഡന്റുമായ അഡ്വ: ടി അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരിയുടെ പ്രവർത്തനങ്ങൾക്ക് ഹൃദ്യസ്ഥമായ സഹായങ്ങൾ ചെയ്യുന്ന അഡ്വ.ടി അശോക് കുമാർ ഉദ്ഘാടന പ്രസംഗത്തിൽ ബി ഡി കെ യുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു.എഴുത്തുകാരിയും ജീവകാരുണ്യ പ്രവർത്തകയും, കേരളാ നദീജല സംരക്ഷണ വേദിയുടെ വൈസ് ചെയർ പേഴ്സനുമായ സി കെ രാജലക്ഷ്മി സംസാരിച്ചു. കെ വി മുനീർ, അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
ബി ഡി കെ എക്സിക്യൂട്ടീവ് മെമ്പർ മജീഷ് തപസ്യ സ്വാഗതം പറഞ ചടങ്ങിൽ ബി ഡി കെ മുൻ വൈസ് പ്രസിഡന്റ് കാർത്തു വിജയ് നന്ദി പറഞ്ഞു.







Post a Comment