സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾക്ക് മാഹി പാലത്തിൽ നിന്ന് ഉജ്ജ്വല സ്വീകരണം*
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടി ചരിത്ര വിജയം കുറിച്ച കണ്ണൂർ ജില്ലാ ടീമിന് ജില്ലാ അതിർത്തിയായ മാഹി പാലത്തിൽ വച്ച് സ്വീകരണം നൽകി.
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാഹിപാലത്തിൽ നിന്ന് ആരംഭിച്ച സ്വീകരണ ഘോഷയാത്ര തലശ്ശേരി, ധർമ്മടം, മുഴപ്പിലങ്ങാട്, എടക്കാട്, ചാല, താഴെചൊവ്വ, മേലെചൊവ്വ എന്നിവിടങ്ങളിലൂടെ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കാൽടെക്സിൽ എത്തി, ടൗൺ സ്ക്വയറിൽ സമാപിച്ചു.
സ്വീകരണ സമ്മേളനത്തിൽ പുരാവസ്തു–പുരാരേഖാ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ, വൈസ് പ്രസിഡണ്ട് ഷബന, ന്യൂ മാഹി പഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ എന്നിവർ ഉൾപ്പെടെ ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും സന്നിഹിതരായി.


Post a Comment