ഒരു മാങ്ങയുടെ വില ഒരു ലക്ഷം രൂപ.!!
ഞെട്ടിയോ , സത്യമാണത്..
കഥ ഇങ്ങനെയാണ്..
പുളിയനമ്പ്രം മുസ്ലിം യു പി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് പി എം സാദിഖ്..
ഖത്തറിലെ അൽ റവാബി ഗ്രൂപ്പിന്റെ എംഡി കൂടിയായ സാദിഖ് പി എംയുപി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മാവിൻ തൈ വിതരണം ചെയ്തു കൊണ്ട് ഒരു വാഗ്ദാനം നൽകി..
" വീട്ടിൽ കൊണ്ട് പോയി നട്ട് നനച്ച് ആദ്യ മാമ്പഴം എനിക്ക് തരിക , ആദ്യം മാങ്ങ കൊണ്ട് തരുന്നയാൾക്ക് ഒരു സമ്മാനം നൽകുന്നതാണ്.."
കുട്ടികൾ വാശിയോടെ കൃഷി ചെയ്തു..
വെള്ളമൊഴിച്ചു , വളമിട്ട് വളർത്തിയെടുത്തു..
കൂട്ടത്തിലെ കൊച്ച് മിടുക്കി ഫാത്തിമ ഒ മാങ്ങ വിളവെടുത്തു നൽകി..
സാദിഖ് വാഗ്‌ദാനം പാലിച്ചു..
ഫാത്തിമയ്ക്ക് ഒരു പവൻ സ്വർണ്ണ നാണയം സമ്മാനമായി നൽകി..
സ്‌കൂൾ അധ്യാപകർ എൽഎസ്എസ് , യുഎസ്എസ് വിജയികൾക്ക് സമ്മാനം നൽകാൻ പ്രൗഢഗംഭീരമായ വേദി ഒരുക്കി..
അവിടെ വെച്ച് ഒരു മാങ്ങയ്ക്ക് പകരം ഒരു പവൻ സ്വർണ്ണനാണയം ഫാത്തിമ ഏറ്റുവാങ്ങി..
പാനൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ നൗഷത്ത് ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു..

Post a Comment