o *മാഹി ശ്രീകൃഷ്ണക്ഷേത്ര ഏകാദശി മഹോത്സവം രഥഘോഷയാത്ര നടന്നു*
Latest News


 

*മാഹി ശ്രീകൃഷ്ണക്ഷേത്ര ഏകാദശി മഹോത്സവം രഥഘോഷയാത്ര നടന്നു*

 *മാഹി ശ്രീകൃഷ്ണക്ഷേത്ര ഏകാദശി മഹോത്സവം രഥഘോഷയാത്ര നടന്നു* 


 *വെള്ളിയാഴ്ച്ച പള്ളിവേട്ട* 



മയ്യഴി :മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച്ച രാത്രി രഥോത്സവം നടത്തി . 


നെറ്റിപ്പട്ടം കെട്ടിയ ആനയുടെയും , മുത്തുക്കുടകളുടെയും , ചെണ്ട മേളത്തിന്റെയും ,  നാദസ്വരത്തിന്റെയും , താലമേന്തിയ ബാലികമാരുടെയും , കണ്ണനെ വർണ്ണിച്ചു കൊണ്ടുള്ള ഭജന സംഘത്തിന്റെയും അകമ്പടിയോടെ അലങ്കരിച്ച തേരിലേറി ഭക്തരെ കാണാൻ കണ്ണൻ  നഗരത്തിലേക്കിറങ്ങി 


മാഹി പാറക്കൽ ശ്രീ കുറുമ്പ ക്ഷേത്രം , മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രം, ആനവാതുക്കൽ ബാലഗോപാലാലയം എന്നിവിടങ്ങളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി  രഥഘോഷയാത്ര ക്ഷേത്രത്തിൽ സമാപിച്ചു.

വെള്ളിയാഴ്ച്ച , വൈകീട്ട് ഏഴിന് തിടമ്പുനൃത്തം , രാത്രി എട്ടിന് ശീവേലി എഴുന്നള്ളത്ത് , ശ്രീ ഭൂത ബലിക്ക് ശേഷം പള്ളിവേട്ട എന്നിവ നടക്കും . ശനിയാഴ്ച്ച രാവിലെ എട്ടിന് ആറാട്ട് ബലിക്ക് ശേഷം ആറാട്ടിനെഴുന്നള്ളത്ത്, തുടർന്ന് ഉത്സവകൊടിയിറക്കം.

Post a Comment

Previous Post Next Post