ജനജീവീതം ദുസ്സഹമാക്കി റോഡ് പണി വൈകുന്നതിൽ പ്രധിഷേധം
ന്യൂ മാഹി പഞ്ചായത് ഒന്നാം വാർഡിലെ റയിൽവേ ഗേറ്റ് മുതൽ കരിക്കുന്നിലേക്ക് പോകുന്ന നൂറു കണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡിൻ്റെ പണി പല വിധ സാങ്കേതികതകൾ പറഞ്ഞു വൈകിപ്പിച്ചു ജനങളുടെ സഞ്ചാര സ്വാതന്ത്ര്യം ദുസ്സഹമാക്കുന്ന അധികാരികൾക്കെതിരെ വാർഡ് മെമ്പർ ശഹദിയ മധുരിമയുടെയും പുന്നോൽ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ശക്തമായ പ്രധിഷേധം അറിയിച്ചു. കഴിഞ്ഞ വർഷം പൂർത്തിയാക്കേണ്ടുന്ന പ്രവർത്തി ആണ് പഞ്ചായത് ഭരണ സമിതിയുടെയും , ഉദ്യോഗസ്ഥരുടെയും അലംഭാവവും , നിഷേധാത്മക നിലപാടും കാരണം ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരമാക്കാതെ ബുദ്ധിമുട്ടിക്കുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു
കഴിഞ്ഞ തിരഞ്ഞെടുപ്പ് നു തൊട്ടു മുൻപ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രം നടത്തിയ തട്ടിക്കൂട്ടി പണി കാരണം റോഡിന് ഇരുവശവും ഉള്ള വീട്ടുകാർക്ക് പൊടിശല്യം കാരണം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് എത്തിക്കുന്നത് . പുന്നോൽ ശാഖ മുസ്ലിം ലീഗ് ഭാരവാഹികളായ എ പി അഫ്സൽ, പി റഫീഖ് , അസ്‌കർ മധുരിമ എന്നിവർ പഞ്ചായത് പ്രസിഡന്റ് , അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരെ കണ്ട് ശക്തമായ പ്രധിഷേധം അറിയിച്ചു, എത്രയും പെട്ടെന്ന് റോഡ് പണി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ പ്രധിഷേധ പരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Post a Comment