*അറക്കൽ പൂരമഹോത്സവവുമായി ബന്ധപ്പെട്ട കോൽക്കളി യുടെ പ്രാരംഭം കുറിച്ചു.
മടപ്പള്ളി: അറക്കൽകടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ 2026 വർഷത്തെ പൂരമ ഹോത്സവവുമായി ബന്ധപ്പെട്ട കോൽക്കളിയുടെ പ്രാരംഭം പൊന്നൻ കുമാരൻ വെളിച്ചപ്പാടൻ , തെക്കേ പുരയിൽ രാജൻ കാരണവർ , വളപ്പിൽ കരുണൻ ഗുരുക്കൾ, ക്ഷേത്ര കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് രജീന്ദ്രൻ വി.പി, രാജൻ നാദാപുരം റോഡ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
ക്ഷേത്രം പ്രസിഡണ്ട് പൂഴിയിൽ ഗംഗാധരൻ, ട്രഷർ ശിവപുരം ശിവൻ, ജോയിൻ സെക്രട്ടറി ദിലീപ് കുമാർ ടി.പി, പ്രോഗ്രാം കൺവീനർ പി അജയൻ, ജോയിൻ കൺവീനർ എൻ ചന്ദ്രരാജ് എന്നിവർ സന്നിഹിതരായി. മുപ്പതോളം പേർ പരിശീലനം ആരംഭിച്ചു. വളപ്പിൽ കരുണൻ ഗുരുക്കളെ പൊന്നൻ കുമാരൻ വെളിച്ചപ്പാടൻ പൊന്നാട അണിയിച്ചു ആദരിച്ചു.

Post a Comment