*വീട് കയറി അക്രമം : പ്രതിക്ക് മാഹി കോടതി 90 ദിവസത്തെ ശിക്ഷ വിധിച്ചു*
മാഹി:പന്തക്കൽ കുന്നുമ്മൽ പാലത്തിനടുത്തുള്ള വി എം റസിലയുടെ നന്മ മന്ദിരം എന്ന വീട്ടിൽ കയറി അക്രമം നടത്തി നാശനഷ്ടം വരുത്തുകയും ഭീഷണിപെടുത്തുകയും ചെയ്ത കുറ്റത്തിന് മാടപ്പീടിക മീത്തൽ കാട്ടിൽപറമ്പത്ത്, ഷിജിൽ. പി @പൊക്കൻ (32) എന്നയാളെ മാഹി കോടതി 90 ദിവസത്തേക്ക് തടവ് ശിക്ഷ വിധിച്ചു
2025 ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്
പന്തക്കൽ പോലീസ് സ്റ്റേഷൻ എസ് ഐ
പി. ഹരിദാസ്,
ASI (SG) സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടന്നത്
പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.കെ. വൽസരാജ് ഹാജരായി

Post a Comment