മാഹി ശ്രീകൃഷ്ണ ക്ഷേത്രം - ഏകാദശി ഉത്സവത്തിന് - 22 ന് കൊടിയേറും
ലക്ഷാർച്ചന 26, 27 തീയ്യതികളിൽ
മാഹി: മലബാറിലെ കൊച്ചു ഗുരുവായൂർ എന്നറിയപ്പെടുന്ന മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 85-മത് ഏകാദശി ഉത്സവത്തിന് 22 ന് കൊടിയേറും.10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം 31 ന് സമാപിക്കും. 21 ന് ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വൈകിട്ട് പ്രസാദ ശുദ്ധി, വാസ്തുകലശാഭിഷേകം തുടങ്ങിയ പൂജകൾ.22 ന് രാവിലെ ഗണപതി ഹോമം, വൈകിട്ട് 6ന് കലവറ നിറയ്ക്കൽ ഘോഷയാത്ര. പുത്തലം ഭഗവതി ക്ഷേത്രം, ചെറിയത്ത് മണ്ടോള കാവ് എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട് ക്ഷേത്രത്തിൽ എത്തിച്ചേരും
തുടർന്ന് രാത്രി 8.45 നും 9 നും മധ്യേ കൊടിയേറ്റം - 10.30 ന് ദേശവാസികൾ അവതരിപ്പിക്കുന്ന സംഗീത രാവ്, 23 ന് രാവിലെ 10ന് ഗോക്കൾക്ക് വൈക്കോൽ ദാനം, വൈകിട്ട് 6.30 ന് തായമ്പക, തുടർന്ന് 9.30 ന് ശ്രേയ കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്ത സംഗീത നാടകം .24 ന് രാത്രി 10 ന് എസ്.കെ.ബി.എസ് യൂത്ത് വിംഗ് 54-ാം വാർഷികാഘോഷ -സാംസ്ക്കാരിക സമ്മേളനം, തുടർന്ന് കലാ പരിപാടികൾ .25 ന് രാത്രി 8 ന് എസ്.കെ.ബി.എസ് മഹിളാ സമാജം 27-ാം വാർഷികാഘോഷം - വിവിധ കലാപരിപാടികൾ.
26 നും 27 നും തന്ത്രിയുടെ കാർമ്മികത്വത്തിൽ രാവിലെ 8 മുതൽ ലക്ഷാർച്ചന.26 ന് രാത്രി 7 ന് കലാമണ്ഡലം ശ്രീനാഥ് അവ തരിപ്പിക്കുന്ന ചാക്യാർകൂത്ത്. തുടർന്ന് 9.30 ന് നാടകം.27 ന് രാത്രി 9.30 ന് സൂപ്പർ ബാൻ്റ് കോഴിക്കോട് അവതരിപ്പിക്കുന്ന ഗാനമേള.28 ന് രാവിലെ 7 മുതൽ. 10 വരെ ഉത്സവ ബലി, തുടർന്ന് പി.കെ. രാമൻ മെമ്മോറിയൽ ഹൈസ്ക്കൂൾ 35-ാം വാർഷികാഘോഷം - കലാപരിപാടികൾ.29 ന് വൈകിട്ട് 6ന് രഥോത്സവം - നഗര പ്രദക്ഷിണം - 30 ന് രാത്രി 7 ന് തിടമ്പ് നൃത്തം. ശീവേലി എഴുന്നള്ളത്ത്, ശ്രീഭൂതബലി എന്നിവയ്ക്ക് ശേഷം പള്ളിവേട്ട .31 ന് സമാപന ദിവസം രാവിലെ 8ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ടെഴുന്നള്ളത്ത്, ആറാട്ട് കർമ്മത്തിന് ശേഷം കൊടിയിറക്കൽ - തുടർന്ന് നടക്കുന്ന ആറാട്ട് സദ്യയോടെ ഉത്സവ സമാപനം -ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 ന് അന്നദാനം, ഉത്സവ എഴുന്നള്ളത്ത്, നിവേദ്യം വരവ്, നാല് ദിവസം രാത്രി 7 ന് ഓട്ടൻ തുള്ളൽ എന്നിവ ഉണ്ടായിരിക്കും

Post a Comment