ചാലക്കര ദേശ പെരുമ - 2025 - 26
മാഹി:ചാലക്കര ദേശം നാട്ടു കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചാലക്കര ദേശ പെരുമ - 2025 - 26 മഹോത്സവം പി.എം. ശ്രീ ഉസ്മാൻ ഗവ: ഹൈസ്കൂൾ ഗ്രൗണ്ടിൽ സ്വാഗത ഗാന നൃത്താവിഷ്ക്കാരത്തോടെ സാംസ്ക്കാരിക സമ്മേളനം ചലച്ചിത്ര നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു
രമേശ് പറമ്പത്ത് എം എൽ എ വിശിഷ്ടാതിഥിയായിരുന്നു
തുടർന്ന് പ്രഭാഷണം,വിവിധ കലാപരിപാടികൾ അരങ്ങറി ഗാനഗന്ധർവ്വൻ യേശുദാസിന്റെ 86 ->o പിറന്നാൾ ആഘോഷവും കേക്ക് മുറിക്കലുമുണ്ടായി. ഇന്ന് വൈ:5 മണിക്ക് സാംസ്കാരിക സമ്മേളനം ജയപ്രകാശ് നെടുമങ്ങാട് ഉദ്ഘാടനം ചെയ്യും.മാഹി പൊലീസ് സി.ഐ. അനിൽകുമാർ പി.എ. വിശിഷ്ടാതിഥിയായിരിക്കും. വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കും.
തുടർന്ന് സിനിമ-സീരിയൽ മേഖലകളിൽ കഴിവ് തെളിയിച്ച 21 ലേറെ കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഇവന്റ് നടക്കും. രണ്ട് ദിവസങ്ങളിലും ഫുഡ് ഫെസ്റ്റ് നടക്കും.


Post a Comment