o ഖേലോ ഇന്ത്യ കളരിപ്പയറ്റ് ദേശീയ ലീഗ് (അണ്ടർ-18) മികച്ച പ്രകടനം കാഴ്ച്ച വെച്ച് പുതുച്ചേരി
Latest News


 

ഖേലോ ഇന്ത്യ കളരിപ്പയറ്റ് ദേശീയ ലീഗ് (അണ്ടർ-18) മികച്ച പ്രകടനം കാഴ്ച്ച വെച്ച് പുതുച്ചേരി

 

ഖേലോ ഇന്ത്യ കളരിപ്പയറ്റ് ദേശീയ ലീഗ് (അണ്ടർ-18) മികച്ച പ്രകടനം കാഴ്ച്ച വെച്ച് പുതുച്ചേരി



ജനുവരി 17, 18 തീയതികളിലായി തിരുവനന്തപുരം എൽ.എൻ.സി.പി. ഇൻഡോർ സ്റ്റേഡിയത്തിൽ ഖേലോ ഇന്ത്യ കളരിപ്പയറ്റ് ദേശീയ ലീഗ് (അണ്ടർ-18) സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച

ഇന്ത്യയുടെ പുരാതന ആയോധനകലയായ കളരിപ്പയറ്റിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ കളരിപ്പയറ്റ് ലീഗ് സംഘടിപ്പിച്ചത്. രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 124 ജൂനിയർ താരങ്ങൾ കളരിപ്പയറ്റിന്റെ എട്ട് പ്രധാന ഇനങ്ങളിലായി മത്സരിച്ചു.

ഈ ദേശീയ ലീഗിൽ പുതുച്ചേരി കളരിപ്പയറ്റ് ഫെഡറേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു.

നേഹ D മെയ്പയറ്റ് ഇനത്തിൽ വെള്ളി മെഡൽ നേടി.

തേജസ്വിനി ചോതിക ചവിട്ടി പൊങ്ങൽ   (High Kick) ഇനത്തിൽ വെള്ളി മെഡൽ നേടി.

 മെയ്പയറ്റ്  ഇനത്തിൽ  അശ്വിൻ അഭിലാഷ്,  ശിവദ KVM എന്നിവർ വെങ്കല മെഡൽ നേടി.

ഇതോടെ പുതുച്ചേരി 2 വെള്ളി മെഡലുകളും 2 വെങ്കല മെഡലുകളും നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

ഈ വിജയത്തിൽ സന്തോഷം രേഖപ്പെടുത്തിയ പുതുച്ചേരി കളരിപ്പയറ്റ് ഫെഡറേഷൻ ഭാരവാഹികൾ, താരങ്ങളെയും പരിശീലകരെയും അഭിനന്ദിച്ചു. ഈ നേട്ടം വരുംകാലങ്ങളിൽ കൂടുതൽ കുട്ടികളെ കളരിപ്പയറ്റിലേക്ക് ആകർഷിക്കുന്നതോടൊപ്പം പുതുച്ചേരിയുടെ കായികമേഖലയ്ക്ക് പുതിയ ഉണർവ് നൽകുമെന്ന്    അഭിപ്രായപ്പെട്ടു.

സമാപന സമ്മേളനത്തിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എൽ.എൻ.സി.പി.ഇയുടെ പ്രിൻസിപ്പൽ ഡോ. പ്രദീപ് ദത്ത വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ റീജിയണൽ സെന്ററിന്റെ റീജിയണൽ ഹെഡ് ഡോ. ശരത് ചന്ദ്ര യാദവ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി വർ‌ഷ സബാലെ മുഖ്യപ്രഭാഷണം നടത്തി.

അസിസ്റ്റന്റ് ഡയറക്ടർ ശ്രീ സെൽവമണി, കേരള ഭിന്നശേഷി കായിക അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ പി. ശശിധരൻ നായർ, ഇന്റർ-യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ആൾട്ടർനേറ്റ് ഇക്കണോമിക്സിന്റെ ഡയറക്ടർ ഡോ. സിദ്ദീഖ്, കേരള സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്യാം എസ്.കെ. എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ സെക്രട്ടറി ജനറൽ ഡോ. അംബു ആർ. നായർ സ്വാഗതപ്രഭാഷണം നടത്തി. ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ പി. ഇ. ശ്രീജയൻ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post