o അഴിയൂർ :തെരുവ് നായ ശല്യം: പരിഹാരം തേടി 16-ാം വാർഡ് ആവിക്കരയിൽ സർവ്വകക്ഷിയോഗം*
Latest News


 

അഴിയൂർ :തെരുവ് നായ ശല്യം: പരിഹാരം തേടി 16-ാം വാർഡ് ആവിക്കരയിൽ സർവ്വകക്ഷിയോഗം*

 *അഴിയൂർ :തെരുവ് നായ ശല്യം: പരിഹാരം തേടി 16-ാം വാർഡ് ആവിക്കരയിൽ സർവ്വകക്ഷിയോഗം*



തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ 16-ാം വാർഡ് ആവിക്കരയിൽ സർവ്വകക്ഷിയോഗം സംഘടിപ്പിച്ചു. 


വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.


യോഗത്തിൽ തെരുവ് നായ ആക്രമണങ്ങളാൽ പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ വിശദമായി ചർച്ച ചെയ്തു. യോഗത്തിൽ ഉയർന്ന നിർദ്ദേശങ്ങളും ആശങ്കകളും പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിയ്ക്കും അറിയിക്കാൻ തീരുമാനിച്ചു.


തെരുവ് നായ ആക്രമണങ്ങളിൽ നിന്ന് എങ്ങനെ പ്രതിരോധം തീർക്കാം എന്ന വിഷയത്തിൽ വാർഡിലെ നിവാസികൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണം നൽകുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും യോഗം തീരുമാനിച്ചു. കൂടാതെ, വരും ദിവസങ്ങളിൽ സമീപ വാർഡുകളിലെ ജനപ്രതിനിധികളെയും നിയമപാലകരെയും ഉൾപ്പെടുത്തി വിപുലമായ യോഗം സംഘടിപ്പിക്കാനും യോഗത്തിൽ ധാരണയായി.

Post a Comment

Previous Post Next Post