*മാഹി വളവിൽ അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡലവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് രഥഘോഷയാത്ര നടന്നു*
മാഹി വളവിൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള രഥഘോഷയാത്ര പാറക്കൽ ശ്രീ കുറുമ്പ ഭഗവതിക്ഷേത്രത്തിലെ കലാകാരൻമാരുടെ നേതൃത്വത്തിൽ വാദ്യമേളവും, മുത്തിക്കുടയുടെയും, താലപ്പൊലിയേന്തിയ സ്ത്രീ ഭക്തരുടെയും, വളവിൽ അയ്യപ്പ ഭജന സംഘത്തിന്റെ ഭജനയുടെ അകമ്പടിയോടു കൂടി അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. വളവിൽ ശ്രീ കുറുമ്പ ക്ഷേത്രത്തിന് മുൻവശത്തുകൂടി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , റെസിഡെൻസി റോഡ് , പോലീസ് സ്റ്റേഷൻ വഴി പഴയ പോസ്റ്റാഫീസിന് മുൻവശത്തുള്ള റോഡിൽ കൂടി മുണ്ടോക്ക് ശ്രീ ഹരിശ്വരക്ഷേത്രത്തിലെത്തിച്ചേർന്നു.
തുടർന്ന് ഹരീശ്വര ക്ഷേത്രത്തിന്റെ മുൻവശത്തുകൂടി , സുബ്രഹ്മണ്യക്ഷേത്രം റോഡ് , സെമിത്തേരി റോഡ് , ആനവാതുക്കൽ ശ്രീ വേണുഗോപാലാല ക്ഷേത്രം, മൈതാനം റോഡ് , മാഹി മുനിസിപ്പൽ ഓഫീസിന്റെ പിൻവശത്തുള്ള റോഡിൽ കൂടി ചൂടിക്കൊട്ട റോഡ് , മുക്കത്ത് റോഡ് വഴി , പൂഴിത്തല മെയിൻ റോഡിൽ കൂടി കടന്ന് പാറക്കൽ ശ്രീ കുറുമ്പ ഭഗവതിക്ഷേത്രത്തിന് മുൻവശം, കടപ്പുറം റോഡ് വഴി രാത്രി 11മണിയോടെ അയ്യപ്പക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് ക്ഷേത്രം ശാന്തി പ്രമോദ്ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന കൊടിയിറക്കത്തോടെ ഉത്സവത്തിന് സമാപനമായി




Post a Comment