o മാഹി അഗ്നിശമന സേനക്ക് പുതിയ വാഹനം
Latest News


 

മാഹി അഗ്നിശമന സേനക്ക് പുതിയ വാഹനം

 മാഹി അഗ്നിശമന സേനക്ക് പുതിയ വാഹനം



 മാഹി:ഫയർ സർവീസ് ഡിപ്പാർട്ട്മെൻ്റിന് പുതിയ വാഹനം പുതുച്ചേരി  ഗവൺമെൻറ് അനുവദിച്ചതായി മാഹി എം എൽ എ   രമേഷ് പറമ്പത്ത്  അറിയിച്ചു.

3500 ലിറ്റർ വാട്ടർ കപ്പാസിറ്റിയുള്ള വാഹനമാണ് മാഹിക്കായി അനുവദിച്ചത്

₹3.84 കോടി വിലവരുന്ന വാഹനങ്ങൾ  പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം മേഖലകളിലെ വിവിധ ഫയർ സ്റ്റേഷനുകൾക്കായാണ് അനുവദിച്ചത്

പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമി പുതിയ അഗ്നിശമന സേനാ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.

പുതുച്ചേരി   സർക്കാർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിന് പുതുതായി നൽകിയ 5 പുതിയ ചെറിയ ഫയർ ടെൻഡറുകളും 3 വാട്ടർ ടാങ്കറുകളുമാണ് മുഖ്യമന്ത്രി രംഗസാമി ഫ്ലാഗ് ഓഫ് ചെയ്തത്


നിലവിലുള വാഹനങ്ങളുമായി   മാഹിയിലെ ഇടുങ്ങിയ റോഡിലൂടെ പോവുന്നതിലെ പ്രയാസം കണക്കിലെടുത്താണ് മാഹിക്ക് പുതിയ വാഹനം അനുവദിച്ചത്

വെള്ളിയാഴ്ച്ചയോടെ വാഹനം മാഹിയിലെത്തും

 പള്ളൂർ ഭാഗത്ത്  പുതിയ യൂണിറ്റ് ആരംഭിക്കേണ്ട കാര്യവും   മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നും എം എൽ എ അറിയിച്ചു



Post a Comment

Previous Post Next Post