*കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂൾ വാർഷികാഘോഷം*
മാഹി : പള്ളൂർ കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂൾ വാർഷികാഘോഷം റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ തനൂജ എം എം അധ്യക്ഷയായി. സമഗ്ര ശിക്ഷ എ.ഡി.പി.സി ഷിജു പി, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർപേഴ്സൺ ജോഷ്ന കെ സി,പ്രധാനധ്യാപിക ലിസി ഫെർണാണ്ടസ്, വിദ്യാർത്ഥി പ്രതിനിധി ആദ്യശ്രീ അശോക് എന്നിവർ സംസാരിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും വാർഷികാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടത്തി.
തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Post a Comment