പുസ്തക ചർച്ച നടത്തി
മാഹി:അധ്യാപകനും എഴുത്തുകാരനുമായ മുരളി വാണിമേൽ എഴുതിയ ഓർമക്കുറിപ്പുകളുടെ സമാഹാരമായ "ഭൂമി വാതുക്കൽ പി.ഒ. " എന്ന പുസ്തകത്തെപ്പറ്റി മാഹി സൗഹൃദ കൂട്ടായ്മ,സി.ഇ. ഭരതൻ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ പുസ്തക ചർച്ച നടത്തി.
കഥാകൃത്തും മാഹി മുൻ വിദ്യാഭ്യാസ മേലധ്യക്ഷനുമായ ഉത്തമരാജ് മാഹി ഉദ്ഘാടനം ചെയ്തു. സി. ഇ. ഭരതൻ ഹയർ സെക്കണ്ടറി സ്കൂൾ മുൻ വൈസ് പ്രിൻസിപ്പൽ പി.സി. ദിവാനന്ദൻ ആധ്യക്ഷം വഹിച്ചു.
എൻ. ഹരിദാസ്, കെ. വി. ഹരീന്ദ്രൻ,എം.മുസ്തഫ, ആനന്ദ് കുമാർ പറമ്പത്ത്, രാജേഷ് പനങ്ങാട്ടിൽ, സുധൻ പന്തക്കൽ, കെ.കെ രാജീവൻ , സ്നേഹ പ്രഭ ടീച്ചർ, ഗോവിന്ദൻ, ആൻ്റണി, എന്നിവർ സംസാരിച്ചു.
ഇ. എൻ. അജിത സ്വാഗതവും മുരളി വാണിമേൽ നന്ദിയും പറഞ്ഞു.

Post a Comment