o മാഹിയിൽ പെട്രോൾ പമ്പുകളുടെ അപ്രതീക്ഷിത വർധനവിനെതിരെ ഹൈകോടതിയെ സമീപിക്കും: ജനശബ്ദം മാഹി |
Latest News


 

മാഹിയിൽ പെട്രോൾ പമ്പുകളുടെ അപ്രതീക്ഷിത വർധനവിനെതിരെ ഹൈകോടതിയെ സമീപിക്കും: ജനശബ്ദം മാഹി |

 മാഹിയിൽ പെട്രോൾ പമ്പുകളുടെ അപ്രതീക്ഷിത വർധനവിനെതിരെ ഹൈകോടതിയെ സമീപിക്കും:
ജനശബ്ദം മാഹി
|

മാഹി:ജനസാന്ദ്രവും പരിമിതമായ ഭൂവിസ്തൃതിയുമുള്ള മാഹി പ്രദേശത്ത് പുതിയ പെട്രോൾ പമ്പുകളുടെ അനിയന്ത്രിതവും നിയമവിരുദ്ധവുമായ വർധനവ് ഗുരുതരമായ പൊതു സുരക്ഷാ, പരിസ്ഥിതി, ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, ജനശബ്ദം മാഹി  മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 നിലവിൽ 25 ഇന്ധന പമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. നാലെണ്ണത്തിന് എൻ.ഒ.സി. നൽകിയിട്ടുണ്ട്. ഇതിനു പുറമെ 42 പുതിയ പമ്പുകൾ കൂടി വിവിധ എണ്ണക്കമ്പനികൾ വഴി അനുമതി തേടുകയോ, പ്രക്രിയയിൽ ഇരിക്കുകയോ ചെയ്യുന്നുണ്ടെന്ന് രേഖകൾ നിരത്തി നേതാക്കൾ വ്യക്തമാക്കി.

ഒന്നര കിലോമീറ്റർ ചുറ്റളവിൽ ഇത്രയും പെട്രോൾ ബങ്കുകൾ എന്നത് മാഹിയെ ഉയർന്ന അപകട സാധ്യതയുള്ള മേഖലയായി മാറ്റുകയാണ്.ഒരു ആണവ റിയാക്റ്റർ സ്ഥാപിക്കുന്നതിനു സമാനമായ സാഹചര്യമാണ് ഉള്ളത്. 

2005-ൽ മാഹിയിൽ പുതിയ ഇന്ധന പമ്പുകൾ അനുവദിക്കരുതെന്ന് സർക്കാർ കാബിനറ്റ് തീരുമാനം എടുത്തിരുന്നു.

പിന്നീട്എൻ.എച്ച്-66 ബൈപാസ് പ്രവർത്തനക്ഷമമായതിന് ശേഷം മാത്രം ഹൈവേ ആവശ്യങ്ങൾക്കായി പരിമിതമായ ഇളവ് നൽകിയിരുന്നു.

 ആ ഇളവ് ദുരുപയോഗം ചെയ്ത്,

സർവീസ് റോഡിലെ എക്സിറ്റ് / എൻട്രി റാംപുകളിലലും,

 സ്കൂൾ മേഖലകളിലും,

ജനസാന്ദ്രതയേറിയ

പ്രദേശങ്ങളിലും.

നിരോധിത മേഖലകളിലും, 

പുഴകൾ ഉൾപെട്ട വെള്ള കെട്ടുള്ള സ്ഥലങ്ങളിലും 

പുതിയ പമ്പുകൾ അനുവദിക്കുകയാണ്.

പള്ളൂർ ബൈപാസ് സർവീസ് റോഡിന് സമീപമുള്ള ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന് ചേർന്ന് പമ്പ് അനുവദിക്കുന്ന ശ്രമം പി.ഇ.എസ് ഒ  സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതര ലംഘനമാണ്.

പമ്പുകൾ തമ്മിലുള്ള കുറഞ്ഞ ദൂരം പാലിക്കുന്നില്ലെന്നും,

7 മീറ്റർ വേണ്ട സർവീസ് റോഡ്, പല സ്ഥലങ്ങളിലും 5 മീറ്റർ മാത്രവും അതിലും ഇടുങ്ങിയ സ്ഥലങ്ങളിലും പുതിയ അപേക്ഷകൾനൽകിയിട്ടുണ്ടെന്നുംകുത്തനെയുള്ള ചരിവുള്ള ഭൂമിയിലും, അപകടകരമായ ഡ്രൈവേകൾ നിർമ്മിച്ചിരിക്കുകയാണെന്നും,ഓവർബ്രിഡ്ജുകൾക്ക് സമീപവും, ഹൈവേയുടെ വലിയ ഇൻഫ്രാ സ്റ്റക്ചർ ഉള്ള സ്ഥലങ്ങളിലും-റാംപുകളിലുമെല്ലാം പമ്പുകൾ അനുവദിക്കുകയാണ്.

ഇവയെല്ലാം M0RTH / IRC മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ജനശബ്ദം ആരോപിച്ചു

മാഹിയിൽ പര്യാപ്തമായ ഫയർ ആൻഡ് റെസ്ക്യൂ സൗകര്യങ്ങൾ ഇല്ല.

സമീപകാലത്ത് മരണത്തിലേക്ക് നയിച്ച വലിയ വാഹനാപകടങ്ങൾ നടന്ന പ്രദേശങ്ങളിൽ തന്നെ പമ്പുകൾ സ്ഥാപിക്കപ്പെടുകയാണ്.

ഒരു തീപിടിത്തമുണ്ടായാൽ മുഴുവൻ മാഹിയെയും ബാധിക്കുന്നദുരന്തമാകും.

മാഹി പ്രദേശം ഷാലോ ഗ്രൗണ്ട് വാട്ടർ ആശ്രയിക്കുന്നതാണ്.

ഇന്ധന ടാങ്കുകളിലെ ചോർച്ച, സ്പില്ലേജ് എന്നിവ കുടിവെള്ളം മലിനമാക്കും.ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള ജല മലിനീകരണ പഠനം ഇതുവരെ നടന്നിട്ടില്ല.

2010-ൽ സർക്കാർ നിയന്ത്രണ കാലത്ത് നൽകിയ, പ്രവർത്തിപ്പിക്കാൻ കഴിയാത്ത പഴയ LOI-കൾ ഇപ്പോൾ അനിയമപരമായി പുനരുജ്ജീവിപ്പിക്കപ്പെടുകയാണ്.

ഒരു LOI ഒരു കോടി രൂപയ്ക്ക് വാങ്ങിയെന്ന ആരോപണവുമുണ്ട് – LOI വിൽക്കാനോ മാറ്റാനോ കഴിയാത്തതാണ്.

ഇത് സംബന്ധിച്ച് എസ്.ഐ.ടി. അന്വേഷണം ആവശ്യപ്പെടുകയാണ്.

സർവീസ് റോഡുകൾ 7 മീറ്ററായി വികസിപ്പിക്കണമെന്നും,

 പുതിയ മുഴുവൻ അപേക്ഷകളും നിരസിക്കണമെന്നും, എല്ലാ പമ്പ് ക്ലസ്റ്ററുകളിലും ജല മലിനീകരണ സർവേ നടത്തണമെന്നും, നിലവിലുള്ള എല്ലാ പമ്പുകളിലും സുരക്ഷാ പരിശോധന നടത്തണമെന്നും,

മാഹിക്ക് പ്രത്യേകമായി പരിസ്ഥിതി & ക്യാപാസിറ്റി സ്റ്റഡി അനിവാര്യമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനും വകുപ്പ് മന്ത്രിമാർക്കും സംസ്ഥാന ലഫ്: ഗവർണ്ണർക്കും മുഖ്യമന്ത്രിക്കുമയച്ച പരാതിയിൽ ആവശ്യപെട്ടിട്ടുണ്ട്. ഒരു ലൈസൻസിൽ രണ്ട് പമ്പ് പ്രവർത്തിപ്പിക്കുന്ന നിയമലംഘനവും അവസാനിപ്പിക്കണം

“മാഹിയെ ഒരു പരീക്ഷണ ഭൂമിയാക്കാൻ അനുവദിക്കില്ലെന്നും

ജനങ്ങളുടെ ജീവനും ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ

നിയമപരമായ എല്ലാ വഴികളും ഉപയോഗിക്കുമെന്നും നേതാക്കൾ അറിയിച്ചു.


Post a Comment

Previous Post Next Post