o *കായിക മേള സമാപിച്ചു
Latest News


 

*കായിക മേള സമാപിച്ചു

 *കായിക മേള സമാപിച്ചു.*



മാഹി:ജവഹർ നവോദയ വിദ്യാലയത്തിലെ ദ്വിദിന വാർഷിക കായികമേള സമാപിച്ചു.


നവോദയ വിദ്യാലയ സമിതിയിലെ മുതിർന്ന കായികാധ്യാപകൻ പി.ജെ ജോസഫ് മുഖ്യാതിഥിയായി.

വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.


വിദ്യാഭ്യാസ കാലത്തും ജീവിതത്തിലും കായിക വിനോദത്തിനുള്ള പ്രാധാന്യം അദ്ദേഹം കുട്ടികൾക്കായി വിശദീകരിച്ചു.


മാഹി ജവഹർ നവോദയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും ഡെപ്യൂട്ടി തഹസിൽദാരുമായ ടി.സൗരവ് സമാപന സമ്മേളനത്തിൽ നിറസാന്നിധ്യമായി ശ്രദ്ധേയനായി.


ദേമാജി ആസാം ജവഹർ നവോദയവിദ്യാലയത്തിലെ നിയുക്ത വൈസ് പ്രിൻസിപ്പാൾ പി.കെ. സഹദേവൻ,മുഹമ്മദ് റാഷിദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കായികാധ്യാപിക ടി സ്മിത 2025 സ്പോർട്സ് റിപ്പോർട്ട് അവതരിപ്പിച്ചു.


വാർഷിക കായിക മേളയിൽ ആരാവലി ഹൗസ് ചാമ്പുന്മാരായി. നിൽഗിരി ഹൗസ് റണ്ണേർസപ്പായി



സ്കൂൾ പ്രിൻസിപ്പാൾ എൻ.പി. ശ്രീലത സ്വാഗതവും വൈസ് പ്രിൻസിപ്പാൾ സാബു ജോസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post