നേത്ര - തിമിര സൗജന്യ പരിശോധന കേമ്പ് നടത്തി
മാഹി: ചാലക്കര ദേശ പെരുമയുടെ ഭാഗമായി ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ:ഹൈസ്കൂളിൽ സൗജന്യ നേത്ര തിമിര പരിശോധന കേമ്പ്നടത്തി. കോഴിക്കോട് ഡോ. ചന്ദ്രകാന്ത നേത്രാലയുടെ സഹകരണത്തോടെ നടത്തിയ കേമ്പ് പ്രമുഖ നേത്ര രോഗ വിദഗ്ദൻ ഡോ: ചന്ദ്രകാന്ത് ഉദ്ഘാടനം ചെയ്തു. ഡോ: ഭാസ്ക്കരൻ കാരായി മുഖ്യാതിഥിയായിരുന്നു. കെ.പി. വത്സൻ അദ്ധ്യക്ഷ വഹിച്ചു. പായറ്റ അരവിന്ദൻ, കെ.മോഹനൻ, ചാലക്കര പുരുഷു, ആനന്ദ്കുമാർ പറമ്പത്ത്,കുന്നുമ്മൽ ചിത്രൻ സംസാരിച്ചു.
കുറഞ്ഞ നിരക്കിൽ ഗുണമേൻമയുള്ള കണ്ണടകൾ വിതരണം ചെയ്യുകയും,. ശസ്ത്രക്രിയ വേണ്ടവർക്ക് കോഴിക്കോട് ചന്ദ്രകാന്ത ഹോസ്പിറ്റലിൽ വെച്ച് സൗജന്യമായി ചെയ്ത് കൊടുക്കാൻ സംവിധാനം ഏർപ്പെടുത്തുകയും, വാഹന സൗകര്യമടക്കം ഒരുക്കുകയും ചെയ്തിരുന്നു.നൂറിലേറെ പേർ കേമ്പിൽ സംബന്ധിച്ചു.

Post a Comment