*പോലീസുകാരന് മർദ്ദനമേറ്റു*
മാഹി: മാഹി റെയിൽവേ സ്റ്റേഷൻ വാഹന പാർക്കിംഗ് എരിയയിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് വെച്ച് മാഹി പോലീസ് കോൺസ്റ്റബിളിന് നാലംഗസംഘത്തിൻ്റെ മർദ്ദനമേറ്റു
മാഹി പോലീസ് കോൺസ്റ്റബിൾ പുതുച്ചേരി സ്വദേശി സെൽവകുമാറി(28)നാണ് മർദ്ദനമേറ്റത്
ഇക്കഴിഞ്ഞ 14 -ാം തീയതി രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
സെൽവകുമാറും സുഹൃത്തും പാർക്കിംഗ് ഗ്രൗണ്ടിനടുത്ത് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ നാലംഗസംഘം അകാരണമായി മർദ്ദിക്കുകയായിരുന്നു.
കല്ല് കൊണ്ടുള്ള ഇടിയേറ്റ് ഇടത് കാൽമുട്ടിന് മേലെ പരിക്കേറ്റ സെൽവകുമാറിനെ മാഹി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചോമ്പാല പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ കേസെടുത്തു
മാസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ കോയമ്പത്തൂരിൽ നിന്നും ട്രെയിൻ വന്നിറങ്ങിയ വിദ്യാർത്ഥികൾക്ക് നേരെയും അക്രമണമുണ്ടായിരുന്നു

Post a Comment