o വിദ്യാർഥികൾ മാഹി ഹോസ്പിറ്റൽ പരിസരം ശുചീകരിച്ചു.*
Latest News


 

വിദ്യാർഥികൾ മാഹി ഹോസ്പിറ്റൽ പരിസരം ശുചീകരിച്ചു.*

 *വിദ്യാർഥികൾ മാഹി ഹോസ്പിറ്റൽ പരിസരം ശുചീകരിച്ചു.*



മാഹി: ചാലക്കര സെൻ്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂൾ നേഷനൽ സർവീസ് സ്കീം വളണ്ടിയർമാർ മാഹി ഗവ. ജനറൽ ഹോസ്പിറ്റൽ പരിസരം ശുചീകരിച്ചു.


രാവിലെ എട്ടുമണിക്ക് പ്രോഗ്രാം ഓഫീസർ ടി.കെ. സുരഭിയുടെ നേതൃത്വത്തിലാണ് കുട്ടികൾ ശുചീകരണം നടത്തിയത്.


മാഹി ഹോസ്പിറ്റലിൻ വളണ്ടിയർമാർക്ക് 'ആരോഗ്യവും വൃത്തിയും' എന്ന വിഷയത്തിൽ ഡോ. ശബ്ന ക്ലാസ്സു നല്കി.


വഴി നീളെ ലഹരി വിരുദ്ധ സാന്ദേശ നോട്ടീസ് വിതരണം ചെയ്തു വിദ്യാർഥികൾ മാഹിയിലെ വൃദ്ധസദനം സന്ദർശിച്ചു.


വയോധികരെ പൊന്നാടയണിയിച്ചു ആദരിച്ചു.

കിറ്റു വിതരണവും ഉണ്ടായി.


സാമൂഹ്യ ക്ഷേമ വകുപ്പ് മേധാവി കാർത്തിക് കുട്ടികളുമായി സംവദിച്ചു.

തുടർന്ന് അന്തേവാസികൾക്കു വേണ്ടി ഗായികമാരായ അലൈൻ , ലറ്റീഷ്യ എന്നിവരുടെ നേതൃത്യത്തിൽ ഗാനങ്ങൾ അവതരിപ്പിച്ചു.


ക്യാമ്പ് ഡയറക്ടർ രേഖില, വളണ്ടിയർ ക്യാപ്റ്റൻമാരായ ദേവ സൂര്യ, മൻഹ മഹ്റൂഫ്  എന്നിവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post