തലശ്ശേരിയിൽ കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീ പിടിച്ചു
തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ വൻ തീപ്പിടിത്തം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് തീപ്പിടിത്തം ഉണ്ടായത്.
എരഞ്ഞോളിയിലുള്ള പ്ലാസ്റ്റിക് റീസൈക്കിളിങ് യൂണിറ്റിൽ ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്.
പ്ലാസ്റ്റിക് ആയതുകൊണ്ടുതന്നെ വളരെ വേഗം തീ പടർന്നുപിടിക്കുകയായിരുന്നു. .
അഗ്നിബാധയെതുടര്‍ന്ന് കനത്ത പുക തലശേരിയിലും സമീപ പ്രദേശങ്ങളിലും പടര്‍ന്നു. വെല്‍ഡിങ് ജോലിക്കിടെയുണ്ടായ തീപൊരിയാണ് അപകട കാരണമെന്നാണ് സൂചന. കണ്ണൂരിലെ വിവിധ ഫയര്‍ ഫോഴ്സ് സ്റ്റേഷനുകളില്‍ നിന്നെത്തിയ എട്ട് യൂണിറ്റും വിമാനത്താവളത്തിലെ യൂണിറ്റും ദൗത്യത്തില്‍ പങ്കെടുത്തു. തീപിടിത്തമുണ്ടായ ഉടന്‍ തൊഴിലാളികള്‍ ഒഴിഞ്ഞുപോയതിനാല്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കില്ല.
എന്നാൽ ഈ പരിസരത്ത് നേരത്തേയും തീപ്പിടിത്തം ഉണ്ടായതായി നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് ആൾത്താമസം ഇല്ലെങ്കിലും നിരവധി വ്യവസായ സ്ഥാപനങ്ങളുണ്ട്.

Post a Comment