o ചാലക്കരയിൽ വന്യജീവി ശല്യം രൂക്ഷം
Latest News


 

ചാലക്കരയിൽ വന്യജീവി ശല്യം രൂക്ഷം

 ചാലക്കരയിൽ വന്യജീവി ശല്യം രൂക്ഷം



മാഹി : ചാലക്കരയിലും പരിസര പ്രദേശങ്ങളിലും വന്യജീവി ശല്യം രൂക്ഷമാകുന്നതായി പരാതി. മുള്ളൻപന്നി, കുരങ്ങ്, കാട്ടുപന്നി എന്നിവയുടെയും പെരുമ്പാമ്പിന്റെയും ശല്യം കൂ ടിവരുന്നതായും ഇതിൽ കാട്ടു പന്നി ശല്യമാണ് ഏറ്റവും രൂക്ഷ മാകുന്നതെന്നും നാട്ടുകാർ 

പറയുന്നു. ചാലക്കര സായിവിൻ്റെ കുന്ന്, എം.എൽ.എ റോഡ്, ഫ്രഞ്ച് പെട്ടിപ്പാലം, മൈദ കമ്പനി റോഡ് എന്നിവിടങ്ങളിലൂടെയുള്ള യാത്ര കാട്ടുപന്നിശല്യം കാരണം പ്രയാസമാണ്. രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ പോകുന്നവർ പലപ്പോഴും ഭാഗ്യത്തിനാണ് പന്നിയുടെ ആക്ര മണത്തിൽനിന്ന് രക്ഷപ്പെടുന്നത്. മഹാത്മ ഗാന്ധി ഗവ. ആർട്സ് കോളജ്, രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജ്, ഇന്ദിരാഗാന്ധി പോളിടെക്നിക് കോളജ് എന്നിവിടങ്ങളിലെ കാടുകളിൽ പകൽസമയങ്ങൾ താവളമാക്കിയ ഇവ രാത്രിയാണ് പുറത്തേക്ക് ഇറങ്ങുന്നത്.

നിരവധി പ്രൊഫഷണൽ കോളജുകളുള്ള സ്ഥലമായ തിനാൽ ഇതര സംസ്ഥാനത്തു നിന്നടക്കമുള്ള വിദ്യാർഥികൾ താമസിക്കുന്ന പ്രദേശം കൂടിയാണ് ചാലക്കര. ഇതിനു മുൻപ് പകൽ സമയത്ത് മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോള ജിന്റെ പിൻവശത്തുള്ള വിമലയുടെ വീട്ടിനകത്ത് കാട്ടുപ ന്നി കയറിയിരുന്നു. വാരാന്ത യിൽ കെട്ടിയ പ്ലാസ്റ്റിക് വലയുടെ വേലി പൊട്ടിച്ച് അകത്തുക യറിയ പന്നി വീട്ടുകാർ ശബ്ദമു ണ്ടാക്കിയപ്പോൾ ഇറങ്ങി ഓടു കയായിരുന്നു. അന്ന് ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞെങ്കിലും ഇന്ന് നാട്ടുകാർ കാട്ടുപന്നി ശല്യ

ത്താൽ പൊറുതിമുട്ടിയിരിക്കുക യാണ്. 

           ചാലക്കര കേളോത്ത് മറിയുമ്മയുടെ പറമ്പിൽ കാട്ടു പന്നിയെ ചത്തനിലയിൽ കണ്ടെത്തിയത് നാട്ടുകാരിൽ ഭീതി ഉണർത്തിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം ചാലക്കര വയലിൽ കാവ്യയിൽ പ്രേമയുടെ വീട്ടുകിണറ്റിൽ  മുള്ളൻ പന്നി വീഴുകയുണ്ടായി മാഹി ഫയർ ഫോഴ്സ് എത്തിയാണ് പന്നിയെ കരയ്ക്ക് കയറ്റിയത്. 




Post a Comment

Previous Post Next Post