*സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ പിഎംശ്രീ ഐ കെ കുമാരൻ ഗവ ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു.*
മാഹി : പിഎംശ്രീ സ്കൂൾ സന്ദർശനത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ കെ ഏഴിൽ കല്പന പന്തക്കൽ പിഎംശ്രീ ഐ കെ കുമാരൻ ഗവ ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു.സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറായി ചുമതലയെടുത്ത ശേഷമുള്ള ആദ്യ മാഹി സന്ദർശനമാണ്. വിദ്യാലയം പരിസരവും സന്ദർശിച്ച പ്രോജക്ട് ഡയറക്ടർ വിദ്യാലയ രേഖകളും വിലയിരുത്തി. മാഹി ചീഫ് എജ്യുക്കേഷൻ ഓഫീസർ തനൂജ എം എം,സമഗ്ര ശിക്ഷ മാഹി എ.ഡി.പി.സി പി ഷിജു എന്നിവരും പ്രോജക്ട് ഡയറക്ടർക്കൊപ്പമുണ്ടായിരുന്നു.

Post a Comment