o മാഹി സെന്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിക്ക് സംസ്ഥാനതല പെയിന്റിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനം
Latest News


 

മാഹി സെന്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിക്ക് സംസ്ഥാനതല പെയിന്റിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനം

 * മാഹി സെന്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിക്ക് സംസ്ഥാനതല പെയിന്റിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനം





മാഹി: ഊർജ സംരക്ഷണ ബ്യൂറോ സംഘടിപ്പിച്ച 2025ലെ സംസ്ഥാനതല പെയിന്റിംഗ് മത്സരത്തിൽ മാഹി സെന്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം  ക്ലാസ് വിദ്യാർത്ഥിനി ഋക്ഥ ശ്രീകാന്ത് മൂന്നാം സ്ഥാനം നേടി. ഊർജ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം ലക്ഷ്യമാക്കി രാജ്യത്ത് സംഘടിപ്പിക്കുന്ന ദേശീയ കാമ്പയിന്റെ ഭാഗമായി നടന്ന മത്സരത്തിലായിരുന്നു ഈ വിജയം.


മാഹിയെ പ്രതിനിധീകരിച്ച  ഋക്‌ഥ ശ്രീകാന്ത്  എ വിഭാഗത്തിൽ പങ്കെടുത്ത് മികച്ച ചിത്ര രചനയിലൂടെ ജൂറി അംഗങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.

 20,000 രൂപയും സർട്ടിഫിക്കറ്റും ആണ് സമ്മാനം. പുതുച്ചേരിയിൽ വച്ച് ഡിസംബർ 2-നാണ് പുരസ്കാര വിതരണം നടന്നത്. ഈ മൽസര വിജയത്തിലൂടെ ഋക്ഥ ശ്രീകാന്ത്

ഡിസംബർ 11ാം തീയ്യതി ഡൽഹിയിൽ വച്ച് നടക്കുന്ന  ദേശീയ തല മൽസരത്തിൽ പങ്കെടുക്കാൻ അർഹത നേടിയിരിക്കുകയാണ്.

Post a Comment

Previous Post Next Post