തിരുപ്പിറവി ആഘോഷിച്ച് വിശ്വാസികൾ
മാഹി ബസലിക്കയിൽ ക്രിസ്തുമസ് ആഘോഷിച്ചു
മാഹി: ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി ബസലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരേക്കാട്ടിലിൻ്റെ കാർമികത്വത്തിൽ ദേവാലയത്തിൽ
തിരുകർമ്മങ്ങളും, ആഘോഷമായ ദിവ്യബലിയും നടന്നു.
ദേവാലയപരിസരത്ത് ഒരുക്കിയ പുൽക്കൂട് കാണുവാൻ നിരവധി പേരാണ് എത്തിയത്
തിരുപ്പിറവിയോടനുബന്ധിച്ച് ദേവാലത്തിൽ കേക്ക് മുറിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്തു
ആഘോഷത്തിൻ്റെ ഭാഗമായി കരോൾ ഘോഷയാത്രയും ചലിക്കുന്ന പുൽക്കൂടും സംഘടിപ്പിച്ചിരു ു
ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി ചിത്രീകരിച്ച ചലിക്കുന്ന പുൽക്കൂടിനെ വികാരിമാരും കന്യാസ്ത്രീകളും ഇടവകക്കാരും അനുഗമിച്ചു.


Post a Comment