o മാഹി ആന വാതുക്കൽ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് രഥഘോഷയാത്ര നടന്നു
Latest News


 

മാഹി ആന വാതുക്കൽ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് രഥഘോഷയാത്ര നടന്നു

 *മാഹി ആന വാതുക്കൽ വേണുഗോപാലാലയത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് രഥഘോഷയാത്ര നടന്നു* 



മാഹി:മാഹി ആനവാതുക്കൽ വേണുഗോപാലാലയത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് രഥഘോഷയാത്ര  ക്ഷേത്രം  മേൽശാന്തി വേണു ശാന്തിയുടെ കർമ്മികത്വത്തിൽ  നടന്ന ചടങ്ങുകൾക്ക് ശേഷം ഐ.കെ.കുമാരൻ മാസ്റ്റർ റോഡ് വഴി , മണ്ടോള, ചൂടിക്കോട്ട, മാഹി കൊടുങ്ങലൂർ ദേവീക്ഷേത്രം വഴി, ശ്രീകൃഷ്‌ണ ക്ഷേത്രത്തിൻ്റെ മുൻവശത്തുകൂടി , മാഹി ഗവൺമെൻ്റ് ആശുപത്രിക്കു മുൻവശത്തു കൂടി ,മുനിസിപ്പൽ ഓഫീസിൻ്റെ മുൻവശത്തോടു കൂടി, മൈതാനം റോഡ്,  താഴങ്ങാടി, ടാഗോർ പാർക്ക്, മാഹി പോലീസ് സ്റ്റേഷന് മുൻവശത്തുകൂടി, പഴയ പോസ്റ്റാഫീസ് റോഡിലൂടെ , ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തുനിന്ന്, മുണ്ടോക്ക് ഹരീശ്വര ക്ഷേത്രത്തിനു മുന്നിലൂടെ, ഓടത്തിനകം റോഡ് വഴി , സെമിത്തേരി റോഡ്, മെയിൻ റോഡ്,ഐ കെ കുമാരൻ മാസ്റ്റർ റോഡിലൂടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു




 രണ്ടിനു രാവിലെ 6.30 നു ക്ഷേത്ര കുളത്തിൽ അഷ്ട മംഗല്യ കാഴ്ചയോടെ ആറാട്ട് ഉത്സവം.


തുടർന്ന് ഉത്സവം കൊടിയിറങ്ങും

Post a Comment

Previous Post Next Post