പെരിങ്ങാടി റെയിൽവേ ഗേറ്റിൽ മേൽപ്പാലം വേണം
ന്യൂ മാഹി: പെരിങ്ങാടി റെയിൽവേ ഗേറ്റിൽ മേൽപ്പാലം എന്നത് ദീർഘകാലത്തെ ആവശ്യമാണ്ബൈപ്പാസിൽ നിന്നും ചൊക്ലി - ഒളവിലം - മാഹിപ്പാലം ഭാഗം തുടങ്ങിയ ഇടങ്ങളിൽ നിന്നും ബസ്സുകളും സ്ക്കൂൾ വാഹനങ്ങളും ഉൾപെടെ നൂറ് കണക്കിന് വാഹനങ്ങൾ ഈ ഗേറ്റിൽ മണിക്കുറുകൾ കുരുങ്ങുന്നത് വിദ്യാലയത്തിലും ജോലിക്കും മറ്റും പോകുന്നവർക്ക് ദുരിതയാത്രയായി മാറുന്നു .പഞ്ചായത്ത് അധികൃതർ ആവശ്യമായ ഇടപെടൽ നടത്തി മേൽപ്പാലം യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെയും യാത്രികരുടെയും ആവശ്യം.

Post a Comment