o ശിശുദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനം
Latest News


 

ശിശുദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനം

 ശിശുദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനം



മാഹി തിലക് മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനം മാഹി എംഎൽഎ ശ്രീ രമേഷ് പറമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു ക്ലബ്ബ് പ്രസിഡണ്ട് ശ്രീ കെ ഹരീന്ദ്രന്റെ അധ്യക്ഷതയിൽ മുൻ മുൻസിപ്പാൽ വൈസ് ചെയർമാൻ ശ്രീ പി പി വിനോദ്  സി വി രാജൻ മാസ്റ്റർ  കെ കെ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് സമ്മാനദാനം നിർവഹിച്ചു കഴിഞ്ഞവർഷത്തെ അദ്ധ്യാപിക അവാർഡ് ജേതാവായ സ്നേഹ പ്രഭ ടീച്ചറെ ആദരിച്ചു  മികച്ച ചിത്രകാരി ക്കുള്ള സമ്മാനം നേടിയ റോണ പനങ്ങാട്ടിനെ യും ചടങ്ങിൽ ആദരിച്ചു. ക്ലബ്ബ് സെക്രട്ടറി ഷാജു കാനത്തിൽ സ്വാഗതവും വൈസ് പ്രസിഡണ്ട് പിസി ദിനേശ് നന്ദിയും പറഞ്ഞു  ചിതാ നന്ദൻ ,TP. അജിതൻ  വി.കെ രാധാകൃഷ്ണൻ  കെ എം പവിത്രൻ  പി.പി. വേണു ഗോപാൽ  ചിത്തിരഞ്ജൻ തുടങ്ങിയവർ നേതൃത്വം നൽകി




Post a Comment

Previous Post Next Post