സംസ്ഥാനം കടക്കെണിയിലായെന്ന്
എൻ വേണു
ഒഞ്ചിയം:ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിലാണ് സംസ്ഥാനം എത്തിച്ചേർന്നിക്കുന്നതെന്ന് ആർ എം പി ഐ സംസ്ഥാന സെക്രട്ടറി എൻ വേണു പറഞ്ഞു. കടം വാങ്ങാൻ കേന്ദ്ര ധനമന്ത്രിക്ക് മുന്നിൽ കെഞ്ചുന്ന പിണറായി സർക്കാർ വോട്ട് ലഭിക്കാൻ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്നും പറഞ്ഞു.യു ഡി എഫ് ആർ എം പി ജനകീയ മുന്നണി ജില്ല പഞ്ചായത്ത് അഴിയൂർ ഡിവിഷൻ സ്ഥാനാർത്ഥി ടി കെ സി ബിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ പി സി സി സെക്രട്ടറി സുനിൽ മടപ്പളളി അധ്യക്ഷത വഹിച്ചു.ഒഞ്ചിയം പഞ്ചായത്ത് പ്രസിസ ണ്ട് പി ശ്രീജിത്ത്, ബാബു ഒഞ്ചിയം, യു അഷറഫ്, പ്രദീപ് ചോമ്പാല, എൻ പി ഭാസ്ക്കരൻ , കുളങ്ങര ചന്ദ്രൻ , കെ അൻവർ ഹാജി, ടി സി രാമചന്ദ്രൻ, അരവിന്ദൻ മാടാക്കര , സി കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു ഭാരവാഹികൾ: ബാബു ഒഞ്ചിയം (ചെയർ ), എം പി ദേവദാസ് (ജന കൺ), ഇ ടി അയ്യൂബ് ഖ്രജ )

Post a Comment