*കരുണ അസ്സോസിയേഷൻ്റെ ശ്രമം ഫലം കണ്ടു.ഭിന്നശേഷി നിർണ്ണയ ക്യാമ്പും സർട്ടിഫിക്കറ്റ് വിതരണവും വെള്ളിയാഴ്ച്ച*
മാഹി: ബുദ്ധിപരമായും മാനസീകമായും വെല്ലുവിളി നേരിടുന്നവർക്കായി ഭിന്നശേഷി നിർണ്ണയ ക്യാമ്പും സർട്ടിഫിക്കറ്റ് വിതരണവും 07.11.2025ന് വെള്ളിയാഴ്ച്ച രാവിലെ 9.00 മുതൽ 12.30 വരെ മാഹി ഗവ. ജനറൽ ഹോസ്‌പിറ്റലിൽ വെച്ച് നല്കും
ഇതിനായുള്ള ടോക്കൺ വിതരണം: രാവിലെ 8.00 മുതൽ 09.00 വരെയായിരിക്കും
മാഹിയിലെ സ്ഥിരതാമസക്കാരായ ബുദ്ധിപരമായും മാനസീകമായും വെല്ലുവിളി നേരിടുന്നവർക്ക് മാത്രമുള്ള ഈ ക്യാമ്പ്.
ഭിന്നശേഷി സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ലാത്തവർക്ക് മാത്രമാണ്
ഒൻപത് മണിക്ക് ശേഷം ടോക്കൺ ലഭിക്കില്ല
മാഹിയിൽ ഇനിയും ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്ക് അത് ലഭ്യമാക്കണമെന്ന് കരുണ അസോസിയേഷൻ ബന്ധപ്പെട്ട അധികാരികളോട് നിരന്തരമായി അഭ്യർത്ഥിച്ചിരുന്നു

Post a Comment