വൈദ്യുതി ലൈൻ പൊട്ടി
മണിക്കുറുകളോളം വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു
മാഹി: ഞായറാഴ്ച്ച രാത്രി എട്ട് മണിയോടെ മാഹി ബീച്ച് റോഡിൽ അമ്പലപ്പറമ്പ് മുതൽ പൂഴിത്തലവരെ രണ്ട് മൂന്നിടങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടിയതിനെത്തുടർന്ന് വൈദ്യുതി മുടങ്ങി
മണിക്കൂറുകൾ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാത്തതിനെത്തുടർന്ന് , വൈദ്യുതി വകുപ്പിൻ്റെ അനാസ്ഥതയിൽ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാരുടെ സംഘം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു
പാറക്കൽ അമ്പലപ്പറമ്പ് മുതൽ പൂഴിത്തല വരെ അമ്പതോളം വീടുകളിലാണ് വൈദ്യുതി മുടങ്ങിയത് മൂലം ദുരിതത്തിലായത്
ജീവനക്കാർ കുറവായതിനാൽ രാവിലെ മാത്രമോ വൈദ്യുതി തകരാർ പരിഹരിക്കാനാവൂ എന്നറിയിച്ചതിനെത്തുടർന്നാണ് നാട്ടുകാർ രോഷാകുലരായത്
കോസ്റ്റൽ പോലീസ് എസ് ഐ അജയകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘവും, വൈദ്യുതി വകുപ്പ് ജീവനക്കാരും എത്തി നാട്ടുകാരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് നാട്ടുകാർ സമരത്തിൽ നിന്നും പിന്മാറിയത്

Post a Comment