ഡോ: പൽപ്പുവിന്റെ ജീവിതം മാതൃകയാക്കണം
ന്യൂമാഹി :പാവങ്ങളുടെ പടത്തലവനയിരുന്ന ഡോ: പൽപ്പുവിന്റെ ജീവിതം പുതിയ തലമുറ മാതൃകയാക്കണമെന്ന് സ്വാമി പ്രേമാനന്ദ അഭിപ്രായപ്പെട്ടു . ആച്ചുകുളങ്ങര ശ്രീനാരായണമഠവും ജി.ഡി.പി .എസ്. യൂണിറ്റും സംയുക്തമായി നടത്തിയ ഡോക്‌ടർ പൽപ്പു ജന്മദിനാഘോഷം ബോധാനന്ദ സ്വാമി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിരിക്കുകയായിരുന്നു സ്വാമി പ്രേമാനന്ദ . രാജ്യത്തിലെ പിന്നോക്ക വിഭാഗത്തിൽ ആദ്യത്തെ ഡോക്‌ടറും പാവങ്ങളുടെ പടത്തലവനുമായിരുന്നുഅദ്ദേഹം. കോളറ, പ്ലേഗ് എന്നീപകർച്ച വ്യാധികൾക്കെതിരെ ഡോ.പൽപ്പു ഭയമില്ലാതെ മുന്നിൽ നിന്ന് പ്രവർത്തിച്ചു ചടങ്ങിൽ രഞ്ജിത്ത് പുന്നോൽ അധ്യക്ഷത വഹിച്ചു. സി ക്രട്ടറി പി.എൻ. സുരേഷ് ബാബു, പ്രേമൻ അതിരുക്കുന്നത്, സതീശൻ അനശ്വര, പി.കെ.ബാലഗംഗാധരൻ, ഷൈനേഷ് വിപഞ്ചിക, ഷിനോജ് മുല്ലോളി, ബിജോയ്, ടി.എൻ.പവിത്രൻ സംസാരിച്ചു

Post a Comment