*ഗവർണ്ണർ നാളെ മാഹിയിൽ*
*രാഷ്ട്രീപോര് മുറുകുന്നു*
മാഹി: വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥനും, പുതുച്ചേരി സ്പീക്കർ ആർ. ശെൽവവും വെള്ളിയാഴ്ച മാഹിയിലെത്താനിരിക്കെ കോൺഗ്രസ് ബിജെപി രാഷ്ട്രീയ പോരുകൾ മുറുകി
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓരോന്നായി തൻ്റെ ഭരണകാലത്ത് നടപ്പിലാക്കിയതും.
വികസനനേട്ടങ്ങളും എണ്ണിപ്പറഞ്ഞ് പ്രസ്ഥാവനയിറക്കിയപ്പോൾ, എൻ ഡി എ സർക്കാരിൻ്റെ വികസനങ്ങൾ സ്വന്തം നേട്ടമായി പ്രചരിപ്പിക്കുന്ന മാഹി എം എൽ എ യുടെ കാപട്യം ജനങ്ങൾ തിരിച്ചറിയണമെന്നും, എൻ ഡി എ സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ നേട്ടങ്ങൾ സ്വന്തം പേരിലാക്കി എട്ട് കാലി മമ്മൂഞ്ഞി ചമയുന്ന എം എൽ എ യെ മാഹിയിലെ ജനങ്ങൾ തിരിച്ചറിയണമെന്ന് ബിജെപിയും തിരിച്ചടിച്ചു
കഴിഞ്ഞ കോൺഗ്രസ് ഭരണകാലത്ത് അഴിമതിയും അനാസ്ഥയും കാരണം പാതിവഴിയിൽ നിലച്ച മാഹി ഹാർബർ, ട്രോമാ കെയർ, റോഡ് വികസനം എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതോടെ തന്നെ പദ്ധതികൾ പുനരാരംഭിക്കുകയും പലതും പൂർത്തിയാക്കുകയും ചെയ്തുവെന്നും
മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെയും കേന്ദ്ര -സംസ്ഥാന എൻഡിഎ സർക്കാരിന്റെയും നേരിട്ടുള്ള ഇടപെടലിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും.
കഴിഞ്ഞ കോൺഗ്രസ് മന്ത്രിസഭയ്ക്ക് പിന്തുണ നൽകിയ ഇടതുപക്ഷ സ്വതന്ത്ര എം എൽ എ രാമചന്ദ്രൻ മാസ്റ്റർക്ക് രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ എം എൽ എ ഫണ്ട് നിഷേധിക്കുകയും വികസന പ്രവൃത്തികൾ തടയുകയും ചെയ്തതും നിരത്തിക്കാട്ടിയാണ് ബി ജെ പി പ്രതികരിച്ചത്
എൻഡിഎ സർക്കാർ രാഷ്ട്രീയപകപോക്കലില്ലാതെ എല്ലാ മണ്ഡലങ്ങളിലേക്കും വികസനം എത്തിക്കണമെന്ന നയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് മാഹിയിൽ ഇന്ന് നടപ്പിലാക്കുന്ന വളർച്ചയുടെ അടിസ്ഥാനതത്വമെന്നു
മേൽ പറഞ്ഞ ഒരു പദ്ധതിയും എം എൽ എ യുടെ വ്യക്തിപരമായ നീക്കങ്ങളാൽ ആരംഭിച്ചതോ പൂർത്തിയാക്കിയതോ അല്ല. കേന്ദ്രസർക്കാരിന്റെ നയപരമായ പിന്തുണയും സംസ്ഥാന എൻഡിഎ സർക്കാരിൻ്റെ ഭരണനിശ്ചയദാർഢ്യവുമാണ് ഈ വികസനങ്ങളുടെ അടിസ്ഥാനമെന്നും
ബി ജെ പി വക്താക്കൾ കൂട്ടി ചേർത്തു

Post a Comment