കാർത്തിക ഉത്സവത്തിന് ഇന്ന് കൊടിയേറും
മയ്യഴി: ചെമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാർത്തിക ഉത്സവത്തിന് വെള്ളിയാഴ്ച രാത്രി 7.30 നും 8.30 നും മധ്യേ കൊടിയേറും. തുടർന്ന് 9ന് തിരുവാതിരക്കളി, 29 ന് വൈകുന്നേരം അഞ്ചിന് കാഴ്ചശീവേലി, രാത്രി 9.30 ന് ഗാനമേള, വിവിധ കലാപരിപാടികൾ, 30 ന് വൈകുന്നേരം 6.30ന് ഭജന, രാത്രി 9.30 ന് ഗാനമേള, ഡിസംബർ 1ന് രാവിലെ 8.30 ന് ഉത്സവബലി, വൈകുന്നേരം 6.30ന് കളരിപ്പയറ്റ്, രാത്രി 9.30 ന് നൃത്തസന്ധ്യ, 2 ന് വൈകുന്നേരം ആറിന് സാംസ്കാരിക സമ്മേളനം, 6.30 ന് പ്രഭാഷണം, രാത്രി 9.30 ന് ഭരതനാട്യം, മോഹിനിയാട്ടം, 3 ന് വൈകുന്നേരം 6.30ന് പ്രഭാഷണം, രാത്രി 9.30 ന് നൃത്താർച്ചന, 4 ന് രാവിലെ 11ന് കാർത്തികാഭിഷേകം, രാത്രി 8 ന് ഗ്രാമബലി, നഗരപ്രദക്ഷിണം, തുടർന്ന് പള്ളിവേട്ട, 5 ന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, 9.30 ന് യാത്രാ ഹോമം, യാത്രാബലി, ആറാട്ട്, കൊടിയിറക്കം, ഉച്ചക്ക് പ്രസാദ ഊട്ട് എന്നിവയുണ്ടാവും.

Post a Comment