o ടി എം സജീവൻ,ജയിംസ് സി ജോസഫ്, സിന്ധു എ വി എന്നിവർ വിജയികൾ
Latest News


 

ടി എം സജീവൻ,ജയിംസ് സി ജോസഫ്, സിന്ധു എ വി എന്നിവർ വിജയികൾ

 ടി എം സജീവൻ,ജയിംസ് സി ജോസഫ്, സിന്ധു എ വി എന്നിവർ വിജയികൾ



മാഹി : മാഹി മേഖല ശാസ്ത്രമേള അനുബന്ധിച്ച് അധ്യാപകർക്കായി നടത്തിയ ടീച്ചിംങ് എയിഡ് മത്സരത്തിൽ ടി എം സജീവൻ,ജയിംസ് സി ജോസഫ്, സിന്ധു എ വി എന്നിവർ വിജയികളായി. 

      ഒന്നാം സ്ഥാനം ലഭിച്ച പള്ളൂർ വി എൻ പുരുഷോത്തമൻ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനായ സജീവൻ ചിത്രകലയിലെ സാങ്കേതികരീതികൾ, വിവിധ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള രചനകൾ,ഗോൾഡൻ റേഷ്യൂ, ഫിബാേനാച്ചി സ്വീകന്‍സ് ഇൻ നാച്ചുറൽ എന്നിവയെ പാഠഭാഗങ്ങളുമായി കുട്ടിയിണക്കിയാണ് മത്സരത്തിൽ എത്തിയത്.

    രണ്ടാം സ്ഥാനം ലഭിച്ച പന്തക്കൽ പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ ജയിംസ് സി ജോസഫ് അന്താരാഷ്ട്ര ഹിമാനി വർഷത്തോടനുബന്ധിച്ച് മഞ്ഞുമലകളുടെ നിശ്ചലരൂപവും അവ ഉരുകുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും,ഭൂമിയെ വിഴുങ്ങുന്ന പ്ലാസ്റ്റിക് ഭൂതത്തിൻ്റെ നിശ്ചല ദൃശ്യവുമായാണ് പ്രദർശനത്തിന് എത്തിയത്. 

     മൂന്നാം സ്ഥാനം ലഭിച്ച ചെമ്പ്ര ഗവ എൽപി സ്കൂൾ പ്രധാനധ്യാപിക സിന്ധു എ വി മഴവെള്ള സംരക്ഷണം വീടുകളിൽ എങ്ങനെ പ്രവർത്തിക്കമാക്കാം എന്ന വിഷയവുമായാണ് ശാസ്ത്രമേളയിൽ എത്തിയത്.

Post a Comment

Previous Post Next Post