അഴിയൂർ വെറ്റിനറി ഹോസ്പിറ്റൽ പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
അഴിയൂർ :അഴിയൂർ ഗ്രാമപഞ്ചായത്തിലെ വെറ്റിനറി ഹോസ്പിറ്റലിനായുള്ള പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവൃത്തി ബ്ളോക്ക് ഓഫീസ് പരിസരത്ത് വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിലിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ: ആർ കെ സ്നേഹ രാജ്, മുഖ്യഭാഷണം നടത്തി
വെറ്റിനറി ഡോ. എം ഷിനോജ്, വാർഡ് മെംബർമാരായ അനിഷ ആനന്ദസദനം, രമ്യ കരോടി, റഹീം പി പി, പി കെ പ്രീത.
യു എ റഹീം, പ്രദീപ് ചോമ്പാല, ഷംഫീർ, എം പി ബാബു ബബിത്ത് തയ്യിൽ, സുഗതൻ മാസ്റ്റർ , പത്മനാഭൻ , പ്രമോദ്, മുബാസ് കല്ലേരി,
എന്നിവർ സംസാരിച്ചു





Post a Comment